മലപ്പുറത്ത് ബസ് സ്‌റ്റോപ്പില്‍ പരിചയപ്പെട്ട  ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതി അറസ്റ്റില്‍ 

 മേലാറ്റൂര്‍-പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിനെയാണ് (52) മേലാറ്റൂര്‍ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തത്. ബസ് സ്റ്റോപ്പില്‍ വച്ച് കുട്ടിയെ പരിചയപ്പെട്ട പ്രതി കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി  പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് കുട്ടി വിദ്യാലയത്തില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. മുമ്പ് പാണ്ടിക്കാട് പോലീസിനെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട ആളാണ് അബ്ദുള്‍ഹമീദ് എന്നു പോലീസ് പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍ രഞ്ഞ്ജിത്തിന്റെ നിര്‍ദേശ പ്രകാരം എസ്.ഐ ജോഫി ജോസ്, സി.പി.ഒമാരായ എം. പ്രമോദ്, സുര്‍ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News