മഴമേഘങ്ങള്‍ക്കിടയില്‍ ഒളിച്ച് ബുര്‍ജ് ഖലീഫ, അപൂര്‍വ ദൃശ്യചാരുത

ദുബായ്- മഴമേഘങ്ങള്‍ക്കിടയില്‍ ഒളിച്ച ബുര്‍ജ് ഖലീഫ അപൂര്‍വ കാഴ്ചയായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുള്ള ബുര്‍ജ് ഖലീഫ ബുധനാഴ്ച വൈകിട്ടാണ് മേഘങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയത്. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തപ്പോള്‍ താഴ്ന്നുവന്ന മേഘങ്ങളാണ് ബുര്‍ജ് ഖലീഫയെ മൂടിയത്. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 3 വരെ യു.എ.ഇയിലുടനീളം നേരിയ മഴയും മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ബുധനാഴ്ച അബുദാബിയില്‍ പലേടത്തും നേരിയ മഴ പെയ്തു. രാത്രിയോടെ മഴ ദുബായ്, ഷാര്‍ജ, തുടങ്ങി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
തെക്ക് പടിഞ്ഞാറ് നിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദത്തിന്റെ വിപുലീകരണമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണ. രാജ്യത്തുടനീളം മഴ പരമാവധി വര്‍ധിപ്പിക്കുന്നതിനായി എന്‍.സി.എം നിരവധി ക്ലൗഡ് സീഡിംഗ് ഫ്‌ളൈറ്റുകള്‍ നടത്തുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ സ്ഥിരീകരിച്ചു.
താപനിലയിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനില 4 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News