ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്- കഴിഞ്ഞ ദിവസം ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ സഞ്ജയ് രാമചന്ദ്രനെ(52)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തി അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്. പരേതരായ രാമചന്ദ്രൻ മേനോൻ-ഉമ മേനോൻ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
ഖത്തറിലായിരുന്ന സഞ്ജയ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബായിൽ എത്തിയത്. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നാളെ ദുബായിൽ നടത്തും.
 

Latest News