ദുബായ്- മസാജ് സെന്ററിന്റെ വ്യാജ പരസ്യം നല്‍കി ഉപഭോക്താവിനെ ആകര്‍ഷിക്കുകയും 50000 ദിര്‍ഹം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ വനിത അടക്കം നാലു പേരെ കോടതി തടവുശിക്ഷക്ക് വിധിച്ചു.
കേസില്‍ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. ഇയാള്‍ക്ക് മൂന്നു വര്‍ഷം തടവ് വിധിച്ച കോടതി മറ്റുള്ളവരെ അസാന്നിധ്യത്തിലാണ് ശിക്ഷിച്ചത്. നാലുപേരും ചേര്‍ന്ന് കവര്‍ച്ച ചെയ്ത പണം തിരികെ നല്‍കണം.
യൂറോപ്യന്‍ പൗരനാണ് മര്‍ദിക്കപ്പെട്ടത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം എടുപ്പിച്ചത്. ഫെയ്‌സ് ബുക്കിലെ പരസ്യം കണ്ടാണ് ഇയാള്‍ മസാജ് സെന്ററിലെത്തിയത്.