Sorry, you need to enable JavaScript to visit this website.

അദാനി ഇഫക്ട് കേരളത്തില്‍:ഓഹരി വിപണിയില്‍ വന്‍നഷ്ടം നേരിട്ട എഞ്ചിനീയര്‍ തൂങ്ങിമരിച്ചു


ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികൾ അതിജീവിക്കാൻ ശ്രമിക്കുക. ആവശ്യമാണെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)


പത്തനംതിട്ട-  അടൂരില്‍ എന്‍ജിനീയറായ  യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ടെന്‍സനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഓഹരി വിപണിയില്‍ നേരിട്ട വന്‍ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഓഹരി ഇടപാടില്‍ രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം വന്നുവെന്ന് പറയുന്നു.
മാസങ്ങളായി ജോലിയില്‍നിന്നു വിട്ടുനിന്നാണ് ടെന്‍സന്‍ ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍തോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അദാനിക്കെതിരായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുശേഷം ഓഹരി വിപണിയില്‍ അദാനിയുമായി ബന്ധപ്പെട്ട ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു.
തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News