നിയോമില്‍ ജോലിക്കാരെ നിയമിക്കുന്നു; സിന്ദല ദ്വീപിലെ ഹോട്ടലുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ജിദ്ദ- സൗദി അറേബ്യയുടെ സ്വപ്‌ന നഗരമായ നിയോമിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന സിന്ദല ദ്വീപിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരമുള്ളത്.
ലക്ഷ്വറി കളക്ഷന്‍ റെഡ് സീ സിന്ദല, ഓട്ടോഗ്രാഫ് കളക്ഷന്‍ റെഡ് സീ സിന്ദല, ദ ലക്ഷ്വറി കളക്ഷന്‍ റെസിഡന്‍സസ് റെഡ് സീ സിന്ദല എന്നിവയെല്ലാം ജീവനക്കാരെ നിയമിക്കുന്നുണ്ട്. ദ്വീപിലെ ആദ്യത്തെ ഹോട്ടല്‍ ബ്രാന്‍ഡുകളാണ് ഇവ.
മാരിയറ്റ് ഇന്റര്‍നാഷണലാണ് ഈ ഹോട്ടലുകള്‍ മാനേജ് ചെയ്യുന്നത്. മാരിയറ്റ് കമ്പനിയുടെ കരിയേഴ്‌സ് പേജില്‍ തൊഴിലവസരങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യാം.
മള്‍ട്ടി പ്രോപ്പര്‍ട്ടി കൊമേഴ്‌സ്യല്‍ ഡയറക്ടര്‍- സെയില്‍സ് & മാര്‍ക്കറ്റിംഗ്, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്ടര്‍ ഓഫ് റൂംസ്, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്ടര്‍ ഓഫ് ക്യുലിനറി, മള്‍ട്ടി പ്രോപ്പര്‍ട്ടി ഹോട്ടല്‍ മാനേജര്‍, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്ടര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ്,  മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയറക്ടര്‍ ഓഫ് ഐ.ടി, മള്‍ട്ടി പ്രോപ്പര്‍ട്ടി ഡയരക്ടര്‍ ഓഫ് ഫിനാന്‍സ  എന്നിവ തൊഴിലവസരങ്ങളില്‍ ഉള്‍പ്പെടുന്നു.
നിയോം സിറ്റിയുടെ ഭാഗമായി വികസിപ്പിക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ഏകദേശം 8,40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സിന്ദല.  നിയോം പദ്ധതിയില്‍ വികസിപ്പിക്കുന്ന ഈ ദ്വീപുകളില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളില്‍ ഏകദേശം 3,500 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. സിന്ദല ആഡംബര ദ്വീപ് ചെങ്കടലിലേക്കുള്ള ഒരു പ്രധാന കവാടമായി പ്രവര്‍ത്തിക്കും.
ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കപ്പെടുന്ന ഹൈടെക് നഗരമായ നിയോം സിറ്റിയിലെ ടൂറിസം വിസ്മയമാണ് സിന്ദല ദ്വീപ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്  പദ്ധതി പ്രഖ്യാപിച്ചത്. സമീപഭാവിയില്‍ സൗദിയിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രമായി ഇത് മാറുമെന്നാണ് സൗദി അധികൃതരുടെ കണക്കുകൂട്ടല്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News