Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആകാശ് തില്ലങ്കേരി അറസ്റ്റിൽ; കാപ്പ ചുമത്തിയതായി പോലീസ്

കണ്ണൂർ -  യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസ് ഉൾപ്പെടെ വിവിധ ക്വട്ടേഷൻ കേസുകളിലെ പ്രതിയും
സി.പി.എമ്മിന്റെ സൈബർ പോരാളിയുമായിരുന്ന ആകാശ് തില്ലങ്കേരിയെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടർ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് മുഴക്കുന്ന് പോലീസിന്റെ നടപടി.
 ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ അപമാനിച്ച കേസിലും ആകാശ് പ്രതിയാണ്. സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ആകാശിനെതിരെ പരാതി നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ മുഴക്കുന്ന് സി.ഐയുടെ നേതൃത്വത്തിൽ ആകാശ് തില്ലങ്കേരിയെ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  ആകാശിനെതിരായ നാലുവർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പോലീസ് നടപടിയെന്നാണ് പറയുന്നത്. സി.പി.എം നേതാവ് പി ജയരാജനെ വാഴ്ത്തുന്ന പി.ജെ ആർമിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിൻ കൂടിയാണ് ആകാശ് തില്ലങ്കേരി. പി.ജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും സി.പി.എം ചാവേർ പ്രചാരകരായി തുടരുകയായിരുന്നു. എന്നാൽ, ശുഹൈബ് വധക്കേസിലെ പ്രതി കൂടിയായ ആകാശ് തില്ലങ്കേരി ഈയിടെ നടത്തിയ വിവാദ വെളിപ്പെടുത്തൽ സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി മുഖംരക്ഷിക്കാൻ ശ്രമിക്കുകകയായിരുന്നു സി.പി.എം. ഒടുവിൽ, ഗത്യന്തരമില്ലാതെ ആകാശിനെ പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും ഇത് തുടർന്നുണ്ടാക്കുന്ന പുകിലുകൾ നിസ്സാരമാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്.

 

Latest News