ഭിന്നശേഷിക്കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരിയെ സ്വകാര്യ ബസിലേക്ക് വിളിച്ചുകൊണ്ട് വന്ന്  കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ പ്രതി രണ്ടുവര്‍ഷത്തിനുശേഷം പിടിയിലായി.  കേസിലെ രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറാണ് സേലത്തുനിന്ന് അറസ്റ്റിലായത്. കേസെടുത്തത് മുതല്‍ ഇന്ത്യേഷ് കുമാര്‍ ഒളിവിലായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്. ബൈക്കിലെത്തിയ പ്രതികള്‍ യുവതിയുമായി പരിചയം സ്ഥാപിച്ചു ബസ് ഷെഡില്‍ എത്തിക്കുകയായിരുന്നു. ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് യുവതിയെ ഇന്ത്യേഷും കൂട്ടാളിയും ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഭക്ഷണം പാഴ്‌സല്‍ വാങ്ങി നല്‍കി യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിനടുത്ത് ഇറക്കിവിട്ടു. രാത്രി വീട്ടില്‍ തിരിച്ചെത്തിയ യുവതിയോട് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News