Sorry, you need to enable JavaScript to visit this website.

ആംആദ്മിക്ക് തിരിച്ചടി, ദല്‍ഹി സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാകില്ലെന്ന് ഹൈക്കോടതി

ന്യൂദല്‍ഹി :  ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി.  സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ മേയര്‍ക്ക് അധികാരമില്ലെന്ന് കോടതി ഉത്തരവിറക്കി. ബി ജെ പി അംഗങ്ങളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവാക്കിയതിന്റെ പേരില്‍ വലിയ സംഘര്‍മുണ്ടായതോടെയാണ്  വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയര്‍ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്താണ് ബി ജെ പിയുടെ കൗണ്‍സിലര്‍മാരായ കമല്‍ജീത് ഷെരാവത്തും ശിഖ റോയിയും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചട്ടങ്ങള്‍ക്ക്  വിരുദ്ധമാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി.  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ ദല്‍ഹി മേയര്‍ക്ക് അധികാരമുള്ളതായി ചട്ടങ്ങളില്‍ പറയുന്നില്ലെന്നും. പുതിയ തെരഞ്ഞെടുപ്പിന്റ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. 27 ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനായിരുന്നു മേയറുടെ തീരുമാനം. ലഫ്. ഗവര്‍ണര്‍ക്കും മേയര്‍ക്കും നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

 

Latest News