ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് സോണിയാ ഗാന്ധി

റായ്പുര്‍: കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവായി മാറിയ  ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന്  കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. ഛത്തിസ്ഗഡിലെ റായ്പുരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ
കോണ്‍ഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബി ജെ പിയും ആര്‍ എസ് എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ 2004ലും 2009ലും കോണ്‍ഗ്രസിന് വിജയിക്കാനായത് എനിക്ക് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണ്. കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിംഗ്‌സും അവസാനിക്കും - സോണിയ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതികള്‍ പ്ലീനറി പാസാക്കി. ഇതോടെ പ്രവര്‍ത്തക സമിതിയംഗങ്ങളുടെ എണ്ണം 25ല്‍നിന്ന് 35 ആയി വര്‍ധിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ്, മുന്‍ പ്രസിഡന്റുമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്‌സഭാ, രാജ്യസഭാ കക്ഷിനേതാക്കള്‍ എന്നിവര്‍ക്കു സ്ഥിരാംഗത്വം ലഭിക്കും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ഇത്തരത്തില്‍ സ്ഥിരാംഗങ്ങളാകും. പാര്‍ട്ടിയുടെ അംഗബലം ഉയര്‍ന്ന സാഹചര്യത്തില്‍ എ ഐ സി സി അംഗങ്ങളുടെ എണ്ണം 1300 ല്‍ നിന്ന് 1800 ആക്കാനും തീരുമാനമായി

 

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News