Sorry, you need to enable JavaScript to visit this website.

കാസർകോട് കോളേജ് പ്രിൻസിപ്പലിനെ അപമാനിച്ച 60 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്- കാസർകോട് ഗവ. കോളേജ് പ്രിൻസപ്പലിനെ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 60 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എം. രമയുടെ പരാതിയിൽ ഇമാനുവൽ, ബിപിൻരാജ്, പൂജ, സിംഗ്ദ, ജ്യോതിഷ, സുജന്യ, അക്ഷയ്, വിപിൻ രാജ്, ഭഗത്, ഭരത് തുടങ്ങി 60 പേർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും തടഞ്ഞുവെച്ചു മുദ്രാവാക്യം വിളിച്ചു അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എസ്.എഫ്.ഐ ക്കാർക്കെതിരെ പോലീസ് കേസെടുത്തത്. 
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോളേജിലെ ഫിൽറ്ററിൽനിന്ന് കിട്ടുന്നത് മാലിന്യമാണെന്നും അത് റിപ്പയർ ചെയ്യുകയും വെള്ളം പരിശോധിക്കാൻ ലാബിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു കുപ്പിയിൽ വെള്ളത്തിന്റെ സാമ്പിളുമായി പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഒരു സംഘം വിദ്യാർഥികൾ കയറിയിരുന്നു. ഇവരെ പ്രിൻസിപ്പൽ പൂട്ടിയിട്ടുവെന്ന് ആരോപിച്ച്് വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ രമയെ മണിക്കൂറുകളോളം ഉപരോധിച്ചു. പ്രിൻസിപ്പൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. ഈ സമയം വിദ്യാർഥികൾ തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പിന്നീട് പ്രതികളിൽ ചിലർ വളഞ്ഞിട്ട് ദേഹോപദ്രവം ഏൽപിച്ചുവെവെന്നും പെൺകുട്ടികൾ കഴുത്തിന് കുത്തിപ്പിടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പ്രിൻസിപ്പൽ ടൗൺ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News