കഴുതപ്പുലിയുമായി റിയാദില്‍ ഒരാള്‍ പിടിയില്‍; 30 ദശലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുന്ന കുറ്റം

റിയാദ്- സൗദി തലസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന കഴുതപ്പുലിയുമായി (ഹൈന) ഒരാള്‍ അറസ്റ്റിലായി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക സേന അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമങ്ങള്‍ ലംഘിച്ച് കൈവശം വെക്കുന്നത് പത്ത് വര്‍ഷം വരെ തടവും 30 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

മൃഗങ്ങുടെ അഴുകിയ ശരീരഭാഗങ്ങളാണ് കഴുതപ്പുലികളുടെ പ്രധാന ഭക്ഷണം. മികച്ച വേട്ടക്കാരുമാണ് ഇവ. മൃതശരീരങ്ങൾ ഭക്ഷിച്ച് കാടിനെ സംരക്ഷിക്കുന്നത് കഴുതപ്പുലികളും കഴുകൻമാരും അടങ്ങുന്ന സംഘമാണ്. സിംഹങ്ങളും മറ്റും ഭക്ഷിച്ച് ഉപേക്ഷിച്ച് പോകുന്ന മൃഗങ്ങളുടെ അഴുകിയ ശരീരഭാഗങ്ങൾ ഭക്ഷിച്ച് രോഗങ്ങളും മറ്റും തടയുന്നത് ഇവയാണ് . ഇവയുടെ ശരീരത്തിനുള്ളിലെ ദഹനരസത്തിന് ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാനുള്ള കഴിവുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News