യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചു; സംവിധായിക അറസ്റ്റില്‍

തിരുവനന്തപുരം- യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത എന്ന ശ്രീലാ പി.മണി അറസ്റ്റില്‍. അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം.
വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവെപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News