ട്രെയിനില്‍ കയറാന്‍ അതിബുദ്ധി കാണിച്ച് ഭീഷണി മുഴക്കി, ഒടുവില്‍ പിടിയിലായി

ഷൊര്‍ണ്ണൂര്‍ :  ട്രെയിനില്‍ കയറാന്‍ പറ്റാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി ട്രെയിന്‍ നിര്‍ത്തിച്ചയാള്‍ പിടിയിലായി. പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സില്‍ കയറാനാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനില്‍ കയറാന്‍ കഴിയാതെ വന്ന യാത്രക്കാരന്‍  ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്ന്  ഷൊര്‍ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വോഡിന്റെ സഹായത്താല്‍ ഏറെ നേരം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയില്‍ ട്രെയിന്‍ പിടിച്ചിട്ട വിവരമറിഞ്ഞ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ ഷൊര്‍ണൂരിലേക്ക് പുറപ്പെട്ടിരുന്നു. ഷൊര്‍ണൂരില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരന്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഉടന്‍ ഇയാളെ പിടികൂടുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News