Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പാസ്‌പോര്‍ട്ടുകളില്‍ പ്രത്യേകസീല്‍ പതിച്ച് ജവാസാത്ത്

സൗദി അറേബ്യയുടെ സ്ഥാപകിനാചരണത്തോടനുബന്ധിച്ച് എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ ജവാസാത്ത് പ്രതിച്ച പ്രത്യേക സീല്‍
യാത്രക്കാര്‍ക്ക് ജവാസാത്ത് ഉദ്യോഗസ്ഥര്‍ പൂച്ചെണ്ടുകളും ഉപഹാരങ്ങളും ദേശീയ പതാകകളും വിതരണം ചെയ്യുന്നു.

റിയാദ് - സൗദി അറേബ്യയുടെ സ്ഥാപകിനാചരണത്തോടനുബന്ധിച്ച് എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ പ്രത്യേക എന്‍ട്രി സീലുകള്‍ പതിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് സ്ഥാപകദിനാഘോഷങ്ങളില്‍ പങ്കാളിത്തം വഹിച്ചു.
സ്ഥാപകദിനാഘോഷ ലോഗോ അടങ്ങിയ സീല്‍ ആണ് പാസ്‌പോര്‍ട്ടുകളില്‍ ജവാസാത്ത് പതിച്ചത്. മഹത്തായ ദേശീയ വാര്‍ഷികത്തിന്റെ ഡോക്യുമെന്റേഷനും പ്രതീകവുമായാണ് യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ സ്ഥാപകദിന സീല്‍ പതിച്ചതെന്ന് ജവാസാത്ത് അറിയിച്ചു.
രാജ്യത്തിന്റെ ആഴത്തെയും അതിന്റെ രൂഢമൂലമായ ചരിത്രത്തെയും കുറിച്ച അഭിമാനത്തിന്റെയും, ഭരണാധികാരികളുടെയും ജനങ്ങളുടെയും പ്രയാണം രേഖപ്പെടുത്തുന്നതിന്റെയും ഭാഗമായി, ജവാസാത്ത് ഡയറക്ടറേറ്റിന്റെ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാര്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും കൈമാറുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News