നോക്കിക്കോളൂ, സൗദി മാനത്ത് ഇന്ന് വൈകുന്നേരം അപൂര്‍വ ദൃശ്യം

റിയാദ്-ചന്ദ്രനും ശുക്രനും ചൊവ്വയും നേര്‍ രേഖയിലെത്തുന്ന അപൂര്‍വ ദൃശ്യം സൗദി അറേബ്യയുള്‍ക്കൊള്ളുന്ന അറബ് രാജ്യങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രകടമാകും. സൂര്യാസ്തമയത്തിന് ശേഷം ഏതാനും സമയം മാത്രമാണ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഈ ദൃശ്യമുണ്ടാവുക.
ചന്ദ്രനും ശുക്രനും ചൊവ്വയും രേഖയിലെത്തുന്നത് പ്രാപഞ്ചിക പ്രതിഭാസമാണെന്നും സൗരയുഥത്തില്‍ നിരവധി രക്ഷത്രങ്ങള്‍ നേര്‍ രേഖയില്‍ എത്താറുണ്ടെന്നും ജിദ്ദ ഗോളശാസ്ത്രസമിതി മേധാവി എന്‍ജിനീയര്‍ മാജിദ് അബൂ സാഹിറ അഭിപ്രായപ്പെട്ടു. നേര്‍ രേഖയിലെത്തുകയെന്നത് സാങ്കേതികം മാത്രമാണ്. എല്ലാ നക്ഷത്രങ്ങളും ഒരേ അച്ചുതണ്ടിലല്ല സൂര്യനെ ചുറ്റുന്നത്. എല്ലാറ്റിനും വ്യത്യസ്ത ഭ്രമണ പഥങ്ങളുണ്ട്. ചന്ദ്രനും ശുക്രനും ചൊവ്വയും നേര്‍രേഖയിലെത്തുന്നത് ഇന്ന് ഇരുള്‍ പരക്കുന്നതിന് മുമ്പാണ് ദശ്യമാകുക. ശുക്രനും ചൊവ്വയും കൃത്യമായി കാണാന്‍ സാധിക്കും. ഫോട്ടോയെടുക്കാനുള്ള അവസരം കൂടിയാണിത്. ടെലസ്‌കോപ്പുപയോഗിച്ച് നിരീക്ഷിച്ചാല്‍ കൂടുതല്‍ ഗോളങ്ങളെയും രക്ഷത്രങ്ങളെയും കാണാനാകും. അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News