സിവില്‍ സര്‍വീസ് സുന്ദരിമാര്‍ പോര് തുടരുന്നു, രൂപക്കെതിരെ ഒരു കോടിയുടെ അപകീര്‍ത്തിക്കേസ്

ബംഗളൂരു- പരസ്പരം കൊമ്പുകോര്‍ത്ത കര്‍ണാടകയിലെ സിവില്‍ ഉദ്യോഗസ്ഥകള്‍ പോര് കടുപ്പിക്കുന്നു. ഐ.എ.എസ് ഓഫീസര്‍ രോഹിണി സിന്ധുരി ഐ.പി.എസ് ഓഫീസര്‍ ഡി രൂപക്ക് വക്കീല്‍ നോട്ടീസ് അയച്ചു, രേഖാമൂലം നിരുപാധികം മാപ്പ് പറയണം, നഷ്ടത്തിനും മാനസിക വേദനക്കും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നിവയാണ് ആവശ്യങ്ങള്‍.
സിന്ധുരിക്കെതിരെ 19 ആരോപണങ്ങള്‍ ഉന്നയിക്കുന്ന രൂപയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ പരാമര്‍ശിച്ചാണ് നോട്ടീസ്.
ആരോപണങ്ങള്‍ തെറ്റാണെന്നും സത്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും അറിഞ്ഞുകൊണ്ടു പ്രചരിപ്പിച്ചത് ഗുരുതരമായ കുറ്റമാണ്്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500 ാം വകുപ്പ് പ്രകാരമാണ് കേസ്.
മൈസൂരു ആസ്ഥാനമായുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ ഗംഗാരാജും രൂപയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നോട്ടീസ് അയച്ചത്. രൂപയുടെ ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗില്‍ സര്‍വേ, സെറ്റില്‍മെന്റ്, ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പിന്റെ കമ്മീഷണറായിരുന്ന കാലത്ത് അദ്ദേഹം ഉള്‍പ്പെട്ട കേസിനെക്കുറിച്ചാണ് ഓഡിയോ. സിന്ധുരിയുടെ കുടുംബത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനെ സഹായിക്കാന്‍ ചില സ്ഥലവിവരങ്ങള്‍ ഇയാള്‍ പങ്കുവെച്ചിരുന്നുവെന്നാണ് ആരോപണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News