സ്വർണക്കടത്ത് ബന്ധം: എം. ഷാജറിനെതിരെ അന്വേഷണം പച്ചക്കള്ളമെന്ന് എം.വി. ജയരാജൻ

കണ്ണൂർ-  സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്ന വാർത്ത പച്ചക്കള്ളമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറിയായ താൻ ഇതുവരെ ഈ വിവരം അറിഞ്ഞിട്ടില്ല. ചില ചാനൽ പ്രവർത്തകർ സി.പി.എം ജില്ല സെക്രട്ടറി പറയേണ്ട കാര്യങ്ങൾ പറയുന്നുണ്ട്. പച്ചക്കള്ളമാണിവർ പ്രചരിപ്പിക്കുന്നത്  þ-ജയരാജൻ പറഞ്ഞു.
തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന കമ്മിറ്റിയിൽ പലതും ചർച്ച ചെയ്യുമെന്നും ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. സ്വർണക്കടത്ത് സംഘങ്ങളുമായോ, ക്വട്ടേഷൻ സംഘങ്ങളുമായോ ഒരു കാലത്തും സി.പി.എം ബന്ധം സ്ഥാപിച്ചിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.
 

Latest News