Sorry, you need to enable JavaScript to visit this website.

കുട്ടികളെല്ലാം ഒരുപോലിരിക്കുന്നു; ഒടുവില്‍ 60 കുട്ടികളുടെ പിതാവിനെ കണ്ടെത്തി

സിഡ്‌നി- ഓസ്‌ട്രേലിയയില്‍ വ്യാജ പേരുകളില്‍ ബീജം ദാനം ചെയ്തയാള്‍ അറുപത് കുട്ടികളുടെ പിതാവായി. കുട്ടികളുടെ ഒരു ഒത്തുചേരില്‍ നിരവധി കുട്ടികള്‍ ഒരുപോലിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച അന്വേഷണം നടന്നത്. സ്വവര്‍ഗ സ്‌നേഹികളുട (എല്‍ജിബിടിക്യൂ) സമൂഹത്തിനാണ് ഇയാള്‍ വിവിധ പേരുകളില്‍ ബീജം ദാനം ചെയ്തിരുന്നത. അറുപത് കുട്ടികളുടെ പിതാവാണെന്ന് സ്ഥിരീകരിച്ചയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ബീജം സ്വീകരിച്ച് പുതിയ മാതാപിതാക്കളായവര്‍ ഒത്തുചേരലില്‍  കുട്ടികള്‍ തമ്മിലുള്ള സമാനതകള്‍ കണ്ട് ഞെട്ടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലുടനീളമുള്ള ഐവിഎഫ് ക്ലിനിക്കുകളില്‍ രക്ഷിതാക്കള്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചു. ഇയാള്‍ തന്റെ ക്ലിനിക്കില്‍ ഒരു തവണ മാത്രമേ ബീജം നല്‍കിയിട്ടുള്ളൂവെങ്കിലും ഒന്നിലധികം ബീജദാനങ്ങള്‍ക്കായി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരിക്കാമെന്ന് സിഡ്‌നി ആസ്ഥാനമായുള്ള 'ഫെര്‍ട്ടിലിറ്റി ഫസ്റ്റ്' എന്ന സ്ഥാപനത്തിലെ ഡോ. ആന്‍ ക്ലാര്‍ക്ക് പറഞ്ഞു.
ഇയാള്‍ക്ക് ധാരാളം സമ്മാനങ്ങളും അവധികളും ലഭിച്ചുവെന്ന കാര്യം ഉറപ്പാണ്. പൂര്‍ണമായും ക്രിമിനല്‍ കുറ്റമാണിത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ബീജം നല്‍കി സമ്മാനം സ്വീകരിക്കുന്നതും നല്‍കുന്നതും ഓസ്‌ട്രേലിയയില്‍ ഹ്യൂമന്‍ ടിഷ്യൂ ആക്ട് പ്രകാരം 15 വര്‍ഷം വരെ തടവ് ശിക്ഷയുള്ള കുറ്റമാണ്.
എന്നാല്‍ ദാതാക്കളെയും കുട്ടികളില്ലാത്ത മാതാപിതാക്കളെയും ബന്ധിപ്പിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പോലുള്ള ഓണ്‍ലൈന്‍ വേദികള്‍ കാരണം അനൗപചാരിക ബീജ ദാനങ്ങള്‍ വര്‍ധിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News