സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും നന്ദി പറഞ്ഞ് ഉര്‍ദുഗാന്‍; സൗദി രക്ഷാ സംഘങ്ങളെ സന്ദര്‍ശിച്ചു

തുര്‍ക്കിയിലെ അന്റാക്യ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൗദി സംഘത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിക്കുന്നു.

അന്റാക്യ - തുര്‍ക്കിയിലെ അന്റാക്യ നഗരത്തില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സംഘത്തെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതില്‍ സെന്ററിനൊപ്പം പങ്കാളിത്തം വഹിക്കുന്ന സൗദി സംഘങ്ങളെയും സന്ദര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഭൂകമ്പങ്ങള്‍ക്കു ശേഷം തുര്‍ക്കി ജനതക്കൊപ്പം സാഹോദര്യത്തോടെ നിലയുറപ്പിച്ചതിനും റിലീഫ് സഹായങ്ങള്‍ നല്‍കുന്നതിനും സെര്‍ച്ച് ആന്റ് റെസ്‌ക്യു, വളണ്ടിയര്‍, മെഡിക്കല്‍ സംഘങ്ങളെ അയച്ചതിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി ഭരണകൂടത്തിനും തുര്‍ക്കി പ്രസിഡന്റ് നന്ദി പറഞ്ഞു.
ദുരന്തബാധിതരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ആവശ്യമായ മുഴുവന്‍ മാനുഷിക സഹായങ്ങളും സൗദി അറേബ്യ നല്‍കുമെന്നും ദുരന്തബാധിതര്‍ക്കിടയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സംഘം തുര്‍ക്കി പ്രസിഡന്റിനെ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News