Sorry, you need to enable JavaScript to visit this website.

സൗദി സമ്പദ്‌വ്യവസ്ഥയില്‍ വന്‍ കുതിച്ചുചാട്ടം - മന്ത്രി

റിയാദ് - സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദി സമ്പദ്‌വ്യവസ്ഥ വന്‍ കുതിച്ചുചാട്ടം നടത്തിയതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 2016 ല്‍ സൗദി സമ്പദ്‌വ്യവസ്ഥ 600 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് രണ്ടു ട്രില്യണ്‍ ഡോളറിലേറെയായി ഉയര്‍ന്നു. കൊറോണ മഹാമാരി അടക്കം ആഗോള പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കുമിടെ സൗദി സമ്പദ്‌വ്യവസ്ഥ വഴക്കം കാണിച്ചു. ആഘാതങ്ങളും പ്രതിസന്ധികളും തരണം ചെയ്യാനുള്ള ശേഷി സൗദി സമ്പദ്‌വ്യവസ്ഥ തെളിയിച്ചു.
മുന്‍കാലത്ത് വിഭവങ്ങള്‍ പരിമിതമായിരുന്നു. എണ്ണയുമായും പെട്രോകെമിക്കല്‍ വ്യവസായവുമായും ബന്ധപ്പെട്ട മൂല്യശൃംഖലകളില്‍ മാത്രം വിഭവങ്ങള്‍ പരിമിതമായിരുന്നു. ഇത് നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പ്രതിബന്ധമായിരുന്നു. എണ്ണയിതര മേഖലകളും പുതിയ സാമ്പത്തിക മേഖലകളും കെട്ടിപ്പടുക്കല്‍ നിക്ഷേപ മന്ത്രാലയം പിന്തുടരുന്ന അടിസ്ഥാന നയങ്ങളിലും സാമ്പത്തിക പദ്ധതിയിലും പ്രധാനമാണ്. രാജ്യത്ത് നിക്ഷേപാവസരങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ നിക്ഷേപ തന്ത്രം തയാറാക്കാന്‍ നിക്ഷേപ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. മൂലധന പ്രവാഹം രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത അന്വേഷിക്കുന്നതായും നിക്ഷേപ മന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News