150 കോടിയുടെ ധനുഷിന്റെ വീട് മാതാപിതാക്കള്‍ക്ക് സമ്മാനം 

ചെന്നൈ- മാതാപിതാക്കള്‍ക്ക് സ്വപ്നഭവനം സമ്മാനിച്ച് ധനുഷ്. ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ധനുഷ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ചെന്നൈയില്‍ സ്വപ്ന ഭവനം സ്വന്തമാക്കി തമിഴിലെ യുവതാരം ധനുഷ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലമായ പോയസ് ഗാര്‍ഡനിലാണ് ധനുഷിന്റെ പുതിയ വീട്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും വസതികളുടെ സമീപമാണ് ധനുഷിന്റെ വസതിയും
നാലുനിലകളിലായി പണിത വീടിന് 150 കോടി രൂപയാണ് ചെലവ്. 19000 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി. ഗൃഹപ്രവേശന ചടങ്ങില്‍ നിന്നുള്ള ധനുഷിന്റെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ സംവിധായകനും ധനുശ് ഫാന്‍സ് ക്ലബ് പ്രസിഡന്റുമായ സുബ്രഹ്മണ്യം ശിവയാണ് പങ്കുവച്ചത്. നീല കുര്‍ത്തയും വെള്ളപൈജാമയും ധരിച്ചാണ് ധനുഷ് ചടങ്ങുകളില്‍ പങ്കെടുത്തത്.  വീട് മാതാപിതാക്കള്‍ക്ക് ധനുഷ് സമ്മാനമായി നല്‍കി. 
2021ലാണ് ധനുഷും മുന്‍ ഭാര്യ ഐശ്വര്യയും പോയസ് ഗാര്‍ഡനില്‍ വീടിന് വേണ്ടി ഭൂമി പൂജ നടത്തിയത്. രജനികാന്തും ഭാര്യ ലതയും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അത്യാധുനിക ജിമ്മും സ്വിമ്മിംഗ് പൂളും ഫുട്‌ബോള്‍ കോര്‍ട്ട് അടക്കം ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാര്‍ട് ടെക്നോളജിയില്‍ അധിഷ്ഠിതമായ വീട്ടിലുണ്ട്. 
 ആഡംബര വസതിയുടെ ഗൃഹപ്രവേശം ശിവരാത്രി ദിനത്തില്‍ നടന്നു. 2021 ല്‍ തുടങ്ങിയ വീടിന്റെ നിര്‍മ്മാണം കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. ധനുഷിന്റെ തിരുടാതിരുടി, സീഡന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സുബ്രഹ്മണ്യംശിവ ഗൃഹപ്രവേശം ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു. ധനുഷ് നായകനായി എത്തിയ വാത്തി മികച്ച വിജയം നേടുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം സംയുക്ത മേനോന്‍ ആണ് നായിക.
 

Latest News