അബ്‌ഖൈക്ക്- രണ്ടു വര്‍ഷത്തെ തൊഴില്‍ കരാറിലാണ് വന്നതെങ്കിലും ജോലി തുടരുന്നില്ലെന്ന് തീരുമാനിച്ച കണ്ണൂര്‍ സ്വദേശിക്ക് ഒ.ഐ.സി.സി സഹായം. കമ്പനി അധികൃതരുമായി സംസാരിച്ച് തീരുമാനത്തിലെത്തിയെന്നും ഒരാഴ്ചക്കകം നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ സ്വദേശി ഹേമന്തിന് ഒ.ഐ.സി.സി ദമാം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിമാന ടിക്കറ്റ് നല്‍കുമെന്നും പ്രസിഡന്റ് മുസ്തഫ നണിയൂര്‍നമ്പ്രം അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒ.ഐ.സി.സി ഇക്കാര്യത്തില്‍ ഇടപെട്ടത്. അബ്‌ഖൈക്കില്‍ അരാംകോ ഗ്യാസ് പ്ലാന്റില്‍ ജോലി ചെയ്തു വരുന്ന ഹേമന്തിന്റെ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി അല്‍ ഹസ ഒഐസിസി നേതാക്കളായ ഉമര്‍ കോട്ടയില്‍, പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിര്‍ എന്നിവര്‍ അബ്‌ഖൈക്കിലെത്തിയിരുന്നു.
എട്ടുമാസം മുമ്പാണ് ഹേമന്ത് രണ്ട് വര്‍ഷത്തെ കരാറില്‍ ജോലിക്കെത്തിയത്. നാട്ടിലേക്ക് മടങ്ങണണെന്ന് ബന്ധുക്കളേയും കൂട്ടുകാരെയും നിരന്തരം വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കെ.പി.സി.സി പ്രസിഡന്റിന്റെ സഹായം തേടിയത്. നാട്ടിലേക്ക് വിടുന്നതിന് കമ്പനി അധികൃതരില്‍നിന്ന് നടപടികളില്ലാതെ വന്നപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടിരുന്നു.
ഹസ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ പ്രസാദ് കരുനാഗപ്പള്ളി ഹേമന്ത് ജോലി ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ചക്കകം നാട്ടിലേക്ക് വിടാമെന്ന ഉറപ്പ് നേടിയത്. കരാര്‍ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ വിമാന ടിക്കറ്റ് കമ്പനിയില്‍നിന്ന് കിട്ടാത്തതിനാലാണ് ടിക്കറ്റ് ഒ.ഐ.സി.സി ദമാം കണ്ണൂര്‍ ജില്ലാ കമ്മറ്റി നല്‍കുന്നത്. അബ്‌ഖൈക്കിലുള്ള ഒ.ഐ.സി.സി നേതാവ് ഹെന്റി വിത്സന്‍ എല്ലാ വിധ സഹായത്തിനും രംഗത്തുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)