Sorry, you need to enable JavaScript to visit this website.

മൂന്നുവർഷം വലിച്ചുനീട്ടി! തനിക്കും ഉമ്മയ്ക്കും ഹജ്ജിന് പോകണം; പാസ്‌പോർട്ട് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

ശ്രീനഗർ - തന്റെ പാസ്‌പോർട്ട് അപേക്ഷയിലെ അധികൃതരുടെ നിരുത്തരവാദ സമീപനം തുറന്നുകാട്ടി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. മൂന്ന് വർഷത്തോളം വിഷയം വലിച്ചിഴച്ചുവെന്നും 2021 മുതൽ താൻ പാസ്‌പോർട്ട് അഥോറിറ്റിയെ ഒന്നിലധികം തവണ സമീപിച്ചുവെന്നും അവർ വ്യക്തമാക്കി. മെഹബൂബ മുഫ്തിയുടേയും അമ്മയുടേയും പാസ്‌പോർട്ട് ആവശ്യം ചൂണ്ടിക്കാട്ടിയാണ്  കത്ത്. 
 സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മൂന്ന് വർഷമായി കേസ് വലിച്ചിഴയ്ക്കുകയാണ്. വിദ്യാർത്ഥികളുടേതും മാധ്യമപ്രവർത്തകരുമുൾപ്പെടെ ആയിരങ്ങളുടെ പാസ്‌പോർട്ട് അപേക്ഷകൾ ഏകപക്ഷീയമായി നിരസിക്കുന്നത് പതിവാണ്. 'ദേശീയ താൽപ്പര്യം' എന്നതിന്റെ പേരിലാണ് പാസ്‌പോർട്ടുകൾ റദ്ദാക്കിയതെന്നും ജമ്മു കശ്മീരിൽ അധികാരികൾ ഈ കാരണം ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 2022 ജൂണിൽ തന്റെ മകൾ പാസ്‌പോർട്ട് പുതുക്കലിനായി അപേക്ഷിച്ചെങ്കിലും അതും അനിശ്ചിതത്വത്തിലാണ്. ശ്രീനഗറിലെ പാസ്‌പോർട്ട് ഓഫീസ് ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് മുഫ്തി ആരോപിച്ചു. പ്രായമായ അമ്മയെ മക്കയിലേക്ക് വിശുദ്ധ തീർത്ഥാടനത്തിന് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു മകൾ എന്ന നിലയിൽ നിസ്സാര രാഷ്ട്രീയം കാരണം അത് ചെയ്യാൻ കഴിയാത്തതിൽ തനിക്ക് വേദനയുണ്ടെന്നും മെഹബൂബ മുഫ്തി കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഇമ്രാൻ ഖാന് താത്കാലിക ആശ്വാസം; ജാമ്യം അനുവദിച്ച് ഹൈക്കോടതി

ലോഹോർ - പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി തുടർ ജാമ്യം അനുവദിച്ചത്. 
 ജസ്റ്റിസ് അലി ബഖർ നജാഫിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് മാർച്ച് മൂന്നു വരെയാണ് പി.ടി.ഐ ചെയർമാൻ കൂടിയായ ഇമ്രാൻ ഖാന് സംരക്ഷിത ജാമ്യം അനുവദിച്ചത്. 
'കഴിഞ്ഞയാഴ്ചയും കേടതിയിൽ ഹാജരാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാലിലെ മുറിവ് ഭേദമാകാൻ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചു. കോടതിയെ താൻ എപ്പോഴും ബഹുമാനിക്കുന്നുവെന്നും തന്റെ പാർട്ടിയുടെ പേരിൽ നീതി എന്നതും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു,' 
 നിയമത്തിന് മുമ്പിൽ കീഴടങ്ങിയതിന് ജസ്റ്റിസ് നജാഫി, ഇമ്രാൻ ഖാനെ അഭിനന്ദിച്ചു. പോലീസിനെയും മറ്റേതെങ്കിലും ഏജൻസിയെയും ഇമ്രാനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതായും വിധിയിൽ വ്യക്തമാക്കി.
 മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിന് ശേഷമാണ് ഇമ്രാൻ ഖാൻ കോടതി മുറിയിലെത്തിയത്. കോടതി പരിസരത്ത് എത്തിയിട്ടും ആരാധകവ്യൂഹത്തിൽനിന്ന് രക്ഷപ്പെട്ട് കോടതി മുറിയിലെത്താൻ ഒരുമണിക്കൂറിലേറെ സമയമാണ് എടുത്തത്. ഇമ്രാനെ പിന്തുണച്ച് മുദ്രാവാക്യം വിളികളുമായി പാർട്ടി അനുകൂലികളുടെ ഒരു ശക്തിപ്രകടന പ്രതീതിയാണ് ഇന്ന് വൈകീട്ടോടെ ലാഹോർ ഹൈക്കോടതി പരിസരത്തുണ്ടായത്. 
 കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഇമ്രാൻ ഖാന്റെ അപേക്ഷ കഴിഞ്ഞയാഴ്ച ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്.

Latest News