Sorry, you need to enable JavaScript to visit this website.

ഇമ്രാൻ ഖാൻ ലാഹോർ ഹൈക്കോടതിയിൽ; വളഞ്ഞ് അനുയായികൾ

Read More

ലാഹോർ - തന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഹൈക്കോടതിയിലെത്തിയതോടെ കോടതി പരിസരം വളഞ്ഞ് അനുയായികൾ. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസിലാണ് ഇമ്രാൻ ഖാൻ ജാമ്യാപേക്ഷ നൽകിയത്. 
  കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ഇമ്രാൻ ഖാന്റെ അപേക്ഷ കഴിഞ്ഞയാഴ്ച കോടതിയിൽ നേരിട്ട് ഹാജറാകാത്തതിനെ തുടർന്ന് ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിന് മുന്നോടിയായി കോടതിയുടെ പ്രധാന ഗേറ്റിൽ വൻ പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. 
 സമാൻ പാർക്കിൽ നിന്നും ലാഹോർ ഹൈക്കോടതിയിലേക്ക് പുറപ്പെടുമ്പോൾ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് അനുയായികൾ ഇമ്രാൻഖാന്റെ കാർ വളയുകയും അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിനൊപ്പം മുദ്രാവാക്യം വിളികളുമായി നടക്കുകയുമായിരുന്നു. പി.ടി.ഐ പങ്കുവെച്ച വീഡിയോകളിൽ കോടതിയിലേക്കുള്ള ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ ആരാധകർ പുഷ്പങ്ങൾ എറിയുന്നതും കാണാം. കോടതി വിധിക്കായി കാതോർത്തിരിക്കുകയാണ് പാക് ജനത.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News