Sorry, you need to enable JavaScript to visit this website.

മെഡിക്കല്‍ എമര്‍ജന്‍സി: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ലണ്ടന്‍- ന്യൂയോര്‍ക്കില്‍നിന്ന് ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന്  ലണ്ടനില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി.
വിമാനം നേര്‍വേക്ക് മുകളിലൂടെ പറക്കുമ്പോഴാണ് തിരിച്ചുവിട്ട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ന്യൂയോര്‍ക്കില്‍നിന്ന് ദല്‍ഹിയിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് വിമാനത്തില്‍ 350 ലേറെ യാത്രക്കാരണ്ടായിരുന്നു.
രാത്രി 11.25 ന് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനമാണ് ലണ്ടനില്‍ ഇറക്കിയത്. എന്തായിരുന്നു മെഡിക്കല്‍ അത്യാവശ്യമെന്ന കാര്യമോ വിശദവിവരങ്ങളോ ലഭ്യമായിട്ടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News