Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡ്രൈവറില്ല കാറുകൾ നിർമിക്കാൻ ഒരുങ്ങി ടാറ്റ

ഇന്ത്യയിൽ  കാറുകളുടെ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഡ്രൈവറില്ലാ (ഡ്രൈവർലസ്) കാറുകൾ നിർമിക്കാൻ ഒരുങ്ങുന്നു. ടാറ്റായുടെ തന്നെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ ടാറ്റ എൽഎക്‌സൈ ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. നിലവിൽ ടാറ്റയുടെ ഹൈദരാബാദിലുള്ള കാമ്പസിലാണ് ഇതിന്റെ  പരീക്ഷണങ്ങൾ നടക്കുന്നത്. നൂറോളം വരുന്ന വിദഗ്ധ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചുവരുന്നത്. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ െ്രെഡവറില്ല വാഹനങ്ങൾ എങ്ങനെ നിർമിക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളുമാണ് ഇവർ നടത്തിവരുന്നത്.
നിലവിൽ ടാറ്റ എൽഎക്‌സൈ വാഹന നിർമാതാക്കൾക്ക്  ആവശ്യമായ എവൺ ഡ്രൈവർ മാനേജ്‌മെന്റ് സേവനങ്ങൾ, വിടുഎക്‌സ്, അഡാപ്റ്റീവ് ഓട്ടോസർ, എഡിഎഎസ്, എ.എസ് ആന്റ് എഡി, ഓട്ടോണമസ് ഡ്രൈവിംഗ്, റോബോടാക്‌സി തുടങ്ങി ഇവി മൊബൈലിറ്റിയുടെയും സോഫ്റ്റ്‌വെയറിന്റെയും  നിർമാതാക്കളാണ്. 
സോഫ്റ്റ്‌വെയറിനു പുറമെ ഹാർഡ്‌വെയറുകളായ  തെർമോഗ്രഫിക് ക്യാമറകൾ, റഡാർ, ലിഡാർ, അൾട്രാസൗണ്ട്, സോണാർ,  ജിപിഎസ്, ഓഡോമെട്രി, ഇനേർഷ്യൽ മെഷർമെന്റ് യൂനിറ്റുകൾ തുടങ്ങിയ സെൻസറുകളും നിർമിക്കുന്നു.
ഇന്ത്യയിൽ ഡ്രൈവറില്ല  കാറുകൾ യാഥാർത്ഥ്യമാക്കാൻ റോഡുകളിൽ ശരിയായ ദിശ ബോർഡുകളും പാത  അടയാളങ്ങളും ക്രോസിംഗുകളും ഉണ്ടാകേണ്ടതുണ്ട്. ഡ്രൈവറില്ല കാറുകൾ അവതരിപ്പിക്കുന്നത് റോഡ് സുരക്ഷ വർധിപ്പിക്കുകയും റോഡപകടങ്ങൾ കുറക്കുകയും ചെയ്യും. ഭൂരിഭാഗം റോഡപകടങ്ങളും ഉണ്ടാകുന്നത് മനുഷ്യർ വരുത്തുന്ന തെറ്റുകൾ മൂലമാണ്. ഇത് പൂർണമായി പരിഹരിക്കാൻ ഈ സാങ്കേതിക വിദ്യക്ക് സാധിക്കും. ടാറ്റ എൽഎക്‌സൈ  ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും മൂല്യമേറിയ ഐടി ഷെയറുകളിൽ ഒന്നാണ്. കാരണം ഓട്ടോനിമസ് ടെക്‌നോളജി ആണ് നാളെയുടെ ഭാവി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News