ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കൊന്ന് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു, യുവതിയും സഹായികളും പിടിയില്‍

ഗുവാഹത്തി- അസമില്‍ യുവതി ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച സംഭവം പുറത്തുവന്നു. ഗുവാഹത്തിയിലെ  നൂന്‍മതി പ്രദേശത്താണ് സംഭവം. ക്രൂരമായ കൊലപാതകം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ ബന്ദന കലിത കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കാമകുന്റേയും സുഹൃത്തിന്റെയും സഹായത്തോടെയാണ് ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായിയമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയത്.  തുടര്‍ന്ന് മൃതദേഹങ്ങള്‍ ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് സൂക്ഷിച്ചുവെന്ന് പ്രതി ബന്ദന പറഞ്ഞു. 2022 ഓഗസ്റ്റ് 17നാണ് കൊലപാതകങ്ങള്‍ നടത്തിയത്.  തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വാടക വീട് വിട്ടു. പിന്നീട് ഓഗസ്റ്റ് 21 ന് വീട് വൃത്തിയാക്കാന്‍ തിരിച്ചെത്തിയെന്നും ശരീരഭാഗങ്ങള്‍ റഫ്രിജറേറ്ററില്‍ നിന്ന് എടുത്ത് മേഘാലയയിലെ ഡാവ്കിയില്‍ സംസ്‌കരിച്ചെന്നും കലിത സമ്മതിച്ചു. 2022 ഓഗസ്റ്റ് 21ന്
കലിത വീട് വൃത്തിയാക്കാന്‍ വന്നതായും ടെറസില്‍ കിടക്കയും മറ്റ് വസ്ത്രങ്ങളും കത്തിക്കുന്നത് കണ്ടതായും അയല്‍വാസികള്‍ സ്ഥിരീകരിച്ചു.
പ്രതികളായ ബന്ദന കലിതയും സഹായികളായിരുന്ന അരൂപ് ദേകയും ധന്ജിത് ദേകയും ഗുവാഹത്തിയിലെ നൂന്‍മതി പോലീസിന്റെ കസ്റ്റഡിയിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News