റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് മലയാളി തന്നെ, പത്തനാപുരത്തുകാരന്‍ അനീഷ് പിടിയില്‍

കൊല്ലം :  തമിഴ്‌നാട്ടിലെ  തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിയെ ലൈംഗികമായി ആക്രമിച്ചത് മലയാളി തന്നെയാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെ അറസ്റ്റു ചെയ്തു. ചെങ്കോട്ടയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.  കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് അനീഷിനെതിരെ നിലവിലുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷര്‍ട്ട് ധരിക്കാതെ കാക്കി പാന്റ്‌സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നല്‍കിയിരുന്നു.
അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്നും യുവതിയുടെ അമ്മ പറഞ്ഞു. കൊല്ലം സ്വദേശിനായിയായ യുവതിയാണ് തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റിലെ  ഗാര്‍ഡ് റൂമില്‍ പീടിപ്പിക്കപ്പെട്ടത്.

'മകള്‍ രാത്രി 8 മണിക്കാണ് ഡ്യൂട്ടി ചാര്‍ജ് എടുത്തത്. മേലുദ്യോഗസ്ഥനുമായി സംസാരിച്ച് റിസീവര്‍ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയില്‍ കയറിയ ഉടന്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്ന് മകളുടെ നെറ്റിയില്‍ അടിച്ചു. റെയല്‍വേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറില്‍ ചവിട്ടി. അവന്‍ മുടിയില്‍ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി വീണു. മകളുടെ കരച്ചില്‍ കേട്ട് ആളുകള്‍ കൂടിയപ്പോള്‍ അക്രമി ഇറങ്ങി ഓടുകയായിരുന്നു' യുവതിയുടെ കുടുംബം പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News