ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കാരണം കുടുംബപ്രശ്‌നമെന്ന് പോലീസ്

തിരുവനന്തപുരം - ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുളങ്ങര സ്വദേശിനി ദേവികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ദേവികയുടെ കുടുംബം പോലീസിൽ പരാതി നൽകി. 
 കഴിഞ്ഞദിവസം വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു. മൂന്നുമാസം ഗർഭിണിയാണ്. ഒരുവർഷം മുമ്പായിരുന്നു ദേവികയുടേയും ഗോപീകൃഷ്ണന്റേയും വിവാഹം. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നമാണെന്ന് പോലീസ് പറഞ്ഞു. ഭർതൃവീട്ടുകാരുടേ പീഡനം സഹിക്കവയ്യാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ബാബു ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News