Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൈതൃകത്തിന്റെ വേരുകൾ തേടി

കവിയും യാത്രികനുമായ സുഭാഷ് വലവൂരിന്റെ (പി. സുഭാഷ് കുമാർ വർമ്മ) 'യാത്രകൾ, ഒരൽപം പൈതൃകനോട്ടവും' എന്ന പുസ്തകം സമീപകാലത്ത് പ്രചാരത്തിൽ വന്ന പൈതൃക നടത്തങ്ങൾക്ക് അടിവരയിടുന്ന പുസ്തകമാണ്. ചരിത്രത്തോടും പൈതൃകങ്ങളോടും ഇപ്പോൾ ജനങ്ങൾക്ക് താൽപര്യം വർധിച്ചുവരുന്നുണ്ട്. ശാസ്ത്രിയ വീക്ഷണത്തോടെയുള്ള അന്വേഷണം നമ്മുടെ നാടിന്റെ ഭൂതകാലത്തെ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും. പണ്ട് സംഭവിച്ച തെറ്റുകൾ തിരുത്താനിത് സഹായകമാക്കും.
കൊൽക്കത്ത, തഞ്ചാവൂർ, മട്ടാഞ്ചേരി, കുട്ടനാട്, ആലപ്പുഴ, കോട്ടയം, സിംഗപ്പൂർ, ബദരീനാഥ്, കാസർകോട്്്, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ഈ പുസ്തകം. ഹെറിറ്റേജ് വോക് തിരുവനന്തപുരത്തെ സുഹൃത്തുക്കൾക്കാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
'യാത്രകൾ തുടരണമെന്നു നിശ്ചയിച്ചതുകൊണ്ട് ഈ പുസ്തകത്തെ ഒന്നാം ഭാഗമായി കണക്കാക്കുകയാണ്. കുറച്ചു പഴയ യാത്രകളുടെ കുറിപ്പുകൾ ബാക്കിയുണ്ടുതാനും. തോൾസഞ്ചിയെന്നത് യാത്രയുടെ പ്രതീകവും പൊതുവെ എന്റെ സഹചാരിയുമായതുകൊണ്ട്  ഭാഗം എന്നതിന് പകരം തോൾ സഞ്ചിയെന്നാണ് കൊടുത്തിരിക്കുന്നത്' മുഖമൊഴിയിൽ സുഭാഷ് വലവൂർ പറയുന്നുണ്ട്.
'സഞ്ചാര സാഹിത്യ കൃതികൾ ചരിത്ര സ്മാരകങ്ങളെക്കുറിച്ചും സംസ്‌കാര വൈവിധ്യങ്ങളെക്കുറിച്ചും പ്രായേണ വിവരിക്കാറുണ്ടെങ്കിലും ചരിത്ര പൈതൃക സ്മാരകങ്ങളും അടയാളങ്ങളും അതുപോലെ സാംസ്‌കാരിക സ്ഥാപനങ്ങളും സന്ദർശിക്കുന്നതിനു വേണ്ടി മാത്രമുള്ള യാത്രകളും അതിന് വേണ്ടി മാത്രം തയാറാക്കിയ കുറിപ്പുകളും സുഭാഷ് വലവൂരിന്റെ ഈ പുസ്തകത്തെ വ്യത്യസ്തതയാർന്ന യാത്ര വിവരണമാക്കുന്നു,' അവതാരികയിൽ ഡോ. എസ്.
ഹേമചന്ദ്രൻ എഴുതുന്നു.
വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രകൾ മാത്രമല്ല സ്വന്തം നാട്ടിലൂടെ നടത്തുന്ന യാത്രകളും നമുക്ക് പുതിയ അറിവുകൾ നൽകുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം. പലപ്പോഴും ദൂരെയുള്ളതിനെ അറിയുകയും അടുത്തുള്ളതിനെ അവഗണിക്കുകയും ചെയ്യുന്നത് പതിവാണ്. നമ്മൾ ജനിച്ചുവളർന്ന നാടിനെപ്പോലും നമ്മൾ വേണ്ടവിധം മനസ്സിലാക്കുന്നില്ലെന്നത് നേരാണ്. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും സ്വന്തം നാടിന്റെ പൈതൃകം തെരയുമെന്നതാണ് സുഭാഷ് വലവൂരിന്റെ എഴുത്തിനെ പ്രസക്തമാക്കുന്നത്.
യാത്രകൾ, ഒരൽപം പൈതൃക നോട്ടവും 
സുഭാഷ് വലവൂർ
പരിധി പബ്ലിക്കേഷൻസ്
തിരുവനന്തപുരം
വില  300 രൂപ

Latest News