മനാമ - വിദേശ നിക്ഷേപകര്‍ക്ക് പത്തു വര്‍ഷ ഇഖാമ നല്‍കുന്നതിനെ കുറിച്ച് ബഹ്റൈന്‍ പഠിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ഇഖാമ അനുവദിക്കുന്നതിന് ഖത്തറും യു.എ.ഇയും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാന പദ്ധതി നടപ്പാക്കുന്നതിന് ബഹ്റൈനും നീക്കം നടത്തുന്നത്. വിദേശ നിക്ഷേപകര്‍ക്ക് പത്തു വര്‍ഷം വരെ കാലാവധിയുള്ള ഇഖാമ നല്‍കുന്നതിനുള്ള കരടു പദ്ധതി തയാറാക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല അല്ഖലീഫക്ക് കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ഖലീഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്.






