റിട്ട. എസ്.ഐയുടെ വീട്ടില്‍ മയക്കുമരുന്ന് പിടിച്ചു, മകനും സുഹൃത്തും അറസ്റ്റില്‍

തൃശൂര്‍ - മാളയില്‍ റിട്ട. സബ് ഇന്‍സ്‌പെക്ടരുടെ വീട്ടില്‍നിന്നു  മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. കാട്ടിക്കരകുന്നില്‍ കുട്ടമത്ത് സലീമിന്റെ വീട്ടില്‍നിന്നുമാണ്  45 ഗ്രാം എം.ഡി.എം.എ  പിടിച്ചെടുത്തത്. സലിമിന്റെ മകന്‍ ഫൈസല്‍ (43), സുഹൃത്ത് ചെമാലത് ആഷ്‌ലി (34) എന്നിവരെ അറസ്റ്റ് ചെയ്തു.
ഡാന്‍സഫ് എസ്.ഐമാരായ വി.ജി സ്റ്റീഫന്‍, പി. ജയകൃഷ്ണന്‍, എ.എസ്.ഐ മാരായ സി.എ ജോസ്, ടി.ആര്‍ ഷൈന്‍, എസ്.സി.പി.ഒമാരായ സുരാജ് വി. ദേവ്, ടി.ആര്‍ ലിജു, മിഥുന്‍ കൃഷ്ണ, സി.പി.ഒ മാരായ വി. മാനുവല്‍, ഷറഫുദിന്‍, മാള പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ മുരുകേഷ്, മനോജ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News