ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശിക: കേരളത്തിന് 780 കോടി കിട്ടും

ന്യൂദല്‍ഹി- ജി.എസ്.ടി നഷ്ടപരിഹാര കുടിശ്ശികയായി കേരളത്തിന് 780 കോടി രൂപ കിട്ടും. ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുക പൂര്‍ണ്ണമായും ഇന്ന് തന്നെ അനുവദിക്കുമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനായി 16,982 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതമായ 780 കോടി രൂപയാണ് ലഭിക്കുക.
മഹാരാഷ്ട്രക്കാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക ലഭിക്കാനുള്ളത്. 2102 കോടി രൂപ അവര്‍ക്ക് ലഭിക്കും. കര്‍ണാടകക്ക് 1934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1215 കോടി രൂപയും കിട്ടും. പുതുച്ചേരിക്കാണ് ഏറ്റവും കുറവ് കുടിശ്ശിക ലഭിക്കാനുള്ളത്, 73 കോടി രൂപ.

 

Latest News