കോഡ് ഭാഷയില്‍ ഡോക്ടറുടെ കുറിപ്പടി; വൈറലാക്കി സോഷ്യല്‍ മീഡിയ

കരുനാഗപ്പള്ളി-ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കണമെങ്കില്‍ പ്രത്യേക പരിശീലനം ആവശ്യമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു കുറിപ്പടി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. കരുനാഗപ്പള്ളിയിലെ സര്‍ക്കാര്‍ നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടര്‍ എഴുതിയ കുറിപ്പടിയാണ് വൈറലായത്.  
കഴിഞ്ഞ ദിവസം നെഞ്ചുരോഗ വിഭാഗത്തിലെത്തിയ രോഗിക്കു ഡോക്ടര്‍ നല്‍കിയ കുറിപ്പടിയാണിത്. കോഡ് ഭാഷയെന്ന് തോന്നിപ്പിക്കുന്ന ഈ കുറിപ്പടി ആശുപത്രിയുടെ സമീപത്തെ ചില മെഡിക്കല്‍ സ്‌റ്റോറുകളിലെ ജീവനക്കാര്‍ക്കു മാത്രമേ വായിക്കാന്‍ കഴിയൂ എന്ന് പറയുന്നു.
ഡോക്ടറുടെ കയ്യക്ഷരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലെന്നാണു പരാതി. മരുന്നുകള്‍ നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടി വായിക്കാന്‍ കഴിയുന്ന വിധം വേണമെന്ന ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുകയാണ്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News