അബഹയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അബഹ- ഉത്തര്‍പ്രദേശ് സ്വദേശി ഖാന്‍ റഹ്മത്തുല്ല(56)യുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. മാജിദ് റാഷിദ് അല്‍ ജര്‍ബു കമ്പനിയില്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു വര്‍ഷം മുന്‍പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അസീര്‍ ജര്‍മന്‍ ഹോസ്പിറ്റലില്‍ പ്രവേശിച്ചെങ്കിലും വൈകാതെ അവിടെ വച്ച് ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു.
കുടുംബത്തിന്റെ ആവശ്യപ്രകാരം തുടര്‍ നടപടികള്‍ക്ക് സഹായവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം  സാമൂഹ്യ പ്രവര്‍ത്തകന്‍ ഹനീഫ മഞ്ചേശ്വരം രംഗത്തുണ്ടായിരുന്നു. പിതാവ്: ഖാന്‍ അബ്ദുല്ല. മാതാവ്: ഷംസുന്നീസ. ഭാര്യ: ഷഹറുന്നീസ.മക്കള്‍: ഷയീറ ഫാത്തിമ, സയദ് ഹയാത്ത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News