ഗൂഗ്ള്‍ ഇന്ത്യയിലും പിരിച്ചുവിടല്‍

ന്യൂദല്‍ഹി- ഗൂഗ്ള്‍ ഇന്ത്യ വിവിധ വകുപ്പുകളില്‍ നിന്നും 453 ജീവനക്കാരെ പിരിച്ചുവിട്ടു. ഗൂഗ്ള്‍ ഇന്ത്യയുടെ തലവനും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ഇ-മെയില്‍ വഴി അര്‍ധരാത്രിയോടെയാണ് വിവരം ജീവനക്കാരെ അറിയിച്ചത്. 
പല വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് കമ്പനി അവധി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ഗൂഗ്‌ളിന്റെ മാതൃ കമ്പനി ആല്‍ഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിനെട്ടായിരം പേരെ പിരിച്ചു വിടാന്‍ ആമസോണും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റാ 13,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Latest News