Sorry, you need to enable JavaScript to visit this website.

കുഞ്ഞു പിറന്നതിനു ശേഷം വീണ്ടും വിവാഹം; ഹിന്ദു ചിത്രങ്ങളും പുറത്തുവീട്ട് ഹാര്‍ദികും നടാഷയും

ഉദയ്പൂര്‍- ക്രൈസ്തവ വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കു പിന്നാലെ ഹിന്ദു ആചാരങ്ങള്‍ പാലിച്ചുള്ള വിവാഹത്തിന്റെ പുതിയ ചിത്രങ്ങളും പുറത്തുവിട്ട്  ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും
ഉദയ്പൂര്‍ നഗരത്തില്‍ നടന്ന രാജകീയ വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. ചുവന്ന ബോര്‍ഡറുകളുള്ള ക്രീം നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് നടാഷ. നിറയെ ആഭരണങ്ങളും.  ക്രീം നിറമുള്ള കുര്‍ത്ത പൈജാമയാണ് ഹാര്‍ദിക്കിന്റെ വേഷം.  ദമ്പതികള്‍ മാലകള്‍ കൈമാറുന്നതും  ഹാര്‍ദിക് നടാഷയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും ചിത്രങ്ങളിലുണ്ട്. 'ഇപ്പോഴും എന്നേക്കും' എന്നാണ് ദമ്പതികള്‍ നല്‍കിയ അടിക്കുറിപ്പ്. ധാരാളം ആരാധകര്‍ ആശംസകള്‍ അറിയിച്ചു.
ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും ചൊവ്വാഴ്ചയാണ് ക്രിസ്ത്യന്‍ ചടങ്ങില്‍ വിവാഹിതരായത്.
2020 ജനുവരി ഒന്നിന് കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കപ്പലില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 2020 മെയ് 31ന് സ്വകാര്യ ചടങ്ങില്‍ വിവാഹിതരാകുകയും ചെയ്തു.  2020 ജൂലൈയില്‍ ദമ്പതികള്‍ക്ക് അഗസ്ത്യ എന്ന മകന്‍ ജനിച്ചു.
രാജസ്ഥാനിലെ ഉദയ്പുരിലെ ആഡംബര ഹോട്ടലിലായിരുന്നു പ്രണയ ദിനത്തില്‍ വിവാഹച്ചടങ്ങുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ മുഖ്യ ആകര്‍ഷണം ഇരുവരുടേയും മകന്‍ അഗസ്ത്യയായിരുന്നു.
തൂവെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ഗൗണാണ് നടാഷ ധരിച്ചത്. ശാന്തനുവും നിഖിലും ചേര്‍ന്നാണ് ഗൗണ്‍ ഒരുക്കിയത്. ഇതിനൊപ്പം പേള്‍ മാലയും പെയര്‍ ചെയ്തു. കറുപ്പ് സ്യൂട്ട് ആയിരുന്നു ഹാര്‍ദിക്കിന്റെ വിവാഹ വസ്ത്രം. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'മൂന്ന് വര്‍ഷം മുമ്പ് ഞങ്ങളെടുത്ത പ്രതിജ്ഞകള്‍ പുതുക്കി സ്‌നേഹത്തിന്റെ ഈ ദ്വീപില്‍ വാലന്റൈന്‍സ് ദിനം ആഘോഷിച്ചു. ഞങ്ങളുടെ സ്‌നേഹം ആഘോഷിക്കാന്‍ കുടുംബവും സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്'ചിത്രങ്ങള്‍ക്കൊപ്പം ഹാര്‍ദിക് കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റകളടക്കം നിരവധി പേരാണ് കമന്റ് ചെയ്തത്. കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, സാനിയ മിര്‍സ, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഉമ്രാന്‍ മാലിക്ക്, സാക്ഷി സിങ്ങ് ധോനി തുടങ്ങി നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News