ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ ബിജുപ്രഭാകറിന്റെ പിതാവിനെ അധിക്ഷേപിച്ച് സി ഐ ടി യു

കൊല്ലം:  ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ കെ..എസ്.ആര്‍. ടി. സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകറിന്റെ പിതാവിനെ അധിക്ഷേപിച്ച് സി ഐ ടി യു രംഗത്ത് .   കെ..എസ്.ആര്‍. ടി. സി തൊഴിലാളികള്‍ക്ക് തോന്നിയ പോലെ ശമ്പളം നല്‍കാന്‍ ബിജു പ്രഭാകരന്റെ പിതാവ് തച്ചടി പ്രഭാകരന്‍ ഉണ്ടാക്കിയതല്ല  കെ..എസ്.ആര്‍. ടി. സി എന്നെഴുതിയ പോസ്റ്റര്‍ പതിച്ചാണി കൊല്ലത്ത് സി ഐ ടി യു സംഘടനയില്‍ പെട്ട ജീവനക്കാര്‍  രംഗത്തെത്തിയത്.  ബസുകള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പുതിയ ശമ്പള വിതരണ രീതിക്കെതിരെയാണ് പോസ്റ്ററുകള്‍.

വരുംദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ശക്തമായ സമരം ഉണ്ടാകുമെന്ന് സി ഐ ടി യു ഓര്‍ഗനൈസിംഗ് സെക്രട്ടറി സന്തോഷ് പറഞ്ഞു. അത്യാവശ്യക്കാര്‍ക്ക് ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുമെന്നും ബാക്കി ശമ്പളം സര്‍ക്കാര്‍ ധനസഹായത്തിന് ശേഷം നല്‍കുമെന്ന് സിഎംഡിയുടെ ഉത്തരവില്‍ പറയുന്നു. നേരത്തെ ശമ്പള വിതരണത്തില്‍  പുതിയ പദ്ധതിയുടെ ആലോചനയ്ക്കായി മാനേജ്‌മെന്റും അംഗീകൃത യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാല്‍ മാത്രം അവിടെയുള്ള ജീവനക്കാര്‍ക്കു പൂര്‍ണ ശമ്പളം അഞ്ചിനു മുന്‍പു ലഭ്യമാക്കുന്ന ടാര്‍ഗറ്റ് പദ്ധതിയായിരുന്നു ചര്‍ച്ചയില്‍ ഗതാഗത സെക്രട്ടറിയും സി എം ഡിയുമായ ബിജു പ്രഭാകറും അവതരിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

 

Latest News