അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ പണവും ടിക്കറ്റുകളും കവര്‍ന്നു, രണ്ടു പേര്‍ അറസ്റ്റില്‍

തൃശൂര്‍- അന്ധനായ ലോട്ടറി വില്‍പ്പനക്കാരനെ തട്ടിക്കൊണ്ടുപോയി ടിക്കറ്റുകളും പണവും കവര്‍ന്ന രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ വലിയറ വീട്ടില്‍ സുല്‍ഫിക്കര്‍ (40), കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ സ്വദേശി സിറാജുദ്ദീന്‍ (42) എന്നിവരാണ് അറസ്റ്റിലായത്
തൃശൂര്‍  കലക്റ്ററേറ്റ് പരിസരത്ത് നിന്നാണ് എഴുപതുകാരനെ തട്ടിക്കൊണ്ടുപോയത്.  പുതുര്‍ക്കരയില്‍ വെച്ച് കൈവശം ഉണ്ടായിരുന്ന പണവും, ലോട്ടറി ടിക്കറ്റുകളും കവര്‍ന്നു.
സിസി ടിവി  ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു തൃശൂര്‍  വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടി കൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News