Sorry, you need to enable JavaScript to visit this website.

വിനോദ വ്യവസായം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് മടങ്ങൂ, ഹിന ഖാനെ ഉപദേശിച്ച് സോഷ്യല്‍ മീഡിയ

മുംബൈ-ടെലിവിഷന്‍ താരം ഹിനാ ഖാന്റെ വാലന്റൈന്‍ പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ നെഗറ്റീവ് കമന്റുകളും ട്രോളുകളും. ടെലവിഷന്‍ വ്യവസായത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ഹിനാ ഖാന്‍.  മറ്റ് പല സെലിബ്രിറ്റികളെയും പോലെ ഹിനയും പലപ്പോഴും ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ നിന്നുള്ള ട്രോളകള്‍ക്ക് ഇരയാകാറുണ്ട്. കാമുകന്‍ റോക്കി ജയ്‌സ്വാളിനൊപ്പം നല്‍കിയ വാലന്റൈന്‍സ് ഡേ പോസ്റ്റിനാണ് പരക്കെ വിമര്‍ശം നേരിടുന്നത്.
ഫെബ്രുവരി 14 ന്, മാലിദ്വീപില്‍ വാലന്റൈന്‍സ് ഡേയും റോക്കിയുടെ ജന്മദിനവും ആഘോഷിച്ച  ചിത്രങ്ങള്‍ ഹിന തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.  എന്റെ സൂര്യനും ചന്ദ്രനും ഹൃദയവും ഒരുമിച്ച്  എന്ന അടിക്കുറിപ്പോടെയുള്ള ഹാപ്പി വാലന്റൈന്‍ ജന്മദിന പോസ്റ്റിനു  കീഴില്‍ നിരവധി പേര്‍ സ്‌നേഹം ചൊരിഞ്ഞപ്പോള്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിനോദ വ്യവസായം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് മടങ്ങാനാണ് പ്രേരിപ്പിക്കുന്നത്. സമയം വളരെ വൈകിയെന്ന് ഉണര്‍ത്തിക്കൊണ്ടാണ് വിനോദ വ്യവസായം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.
'പ്രിയ ഹിനാ ഖാന്‍, ദയവായി ഈ (വിനോദം) ഹറാം വ്യവസായം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് മടങ്ങുക. മണ്ണായി മാറുന്നതിന് മുമ്പ് അള്ളാഹുവിലേക്ക് തിരിയുക.. തുടങ്ങിയവയാണ് കമന്റുകള്‍.
ഹിന ഖാന് തന്റെ മതവിശ്വാസം ഉയര്‍ത്തി വിദ്വേഷ കമന്റുകള്‍ ലഭിക്കുന്നത് ഇതാദ്യമല്ല. ട്രോളുകളോട് അവര്‍ ഈയിടെ രൂക്ഷമായാണ് പ്രതികരിച്ചത്.  വിവേചനമില്ലാത്തവരും ബഹുമാനമില്ലാത്തവരുമായ ആളുകള്‍ എല്ലാ രൂപത്തിലും വരുന്നുവെന്നും അവര്‍ക്ക് അതിരുകള്‍ അറിയില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. സീ തിയേറ്ററിന്റെ സസ്‌പെന്‍സ് ത്രില്ലറായ ആയ ഷഡ്യന്ത്രയിലാണ് ഹിന ഖാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News