Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിഷേധ പരിപാടിയില്‍ തുടങ്ങി; സ്വര ഭാസ്‌കറും ഫഹദും വിവാഹിതരായി

മുംബൈ- നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. ട്വിറ്ററിലൂടെയാണ് സ്വര  വിവാഹക്കാര്യം  വെളിപ്പെടുത്തിയത്. ജനുവരി ആറിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങള്‍ വിവാഹിതരായെന്ന് സ്വര കുറിച്ചു.
സമാജ്‌വാദി പാര്‍ട്ടി യുവജന വിഭാഗത്തിന്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡന്റാണ് ഫഹദ് അഹമ്മദ്. 'ചിലപ്പോള്‍ നിങ്ങളുടെ അടുത്തുള്ള എന്തിനെയെങ്കിലും നിങ്ങള്‍ ദൂരവ്യാപകമായി തിരയുന്നു. ഞങ്ങള്‍ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങള്‍ ആദ്യം സൗഹൃദം കണ്ടെത്തി. പിന്നീട് ഞങ്ങള്‍ പരസ്പരം കണ്ടെത്തി. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം സ്വര ട്വീറ്റ് ചെയ്തു.
2020 ജനുവരിയില്‍ രാഷ്ട്രീയ പ്രതിഷേധ പരിപാടിയില്‍ വെച്ചാണ് സ്വരയും ഫഹദും ആദ്യമായി പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി, പ്രണയമായി, ഒടുവില്‍ വിവാഹത്തിലെത്തുകയും ചെയ്തു.
കുഴപ്പത്തിന് ഇത്ര മനോഹരമാകാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. എന്റെ കരം പിടിച്ചതിന് നന്ദി. സ്വരയുടെ ട്വീറ്റിന് മറപടിയായി ഫഹദ് അഹമ്മദ് കമന്റ് ചെയ്തു.
എഴുത്തുകാരന്‍ ഹിമാംശും ശര്‍മയുമായി സ്വര ഭസ്‌കര്‍ അടുപ്പത്തിലാണെന്ന് നേരത്തെ വാര്‍ത്ത ഉണ്ടായിരുന്നു. 2019 ല്‍ പിരഞ്ഞുവെന്നും പിന്നാലെ അഭ്യൂഹങ്ങള്‍ പരന്നു. ഗഗന്‍പുരി സംവിധാനം ചെയ്യുന്ന മീമാംസയിലാണ് സ്വര ഭാസ്‌കര്‍ അടുത്തതായി അഭിനയിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News