ടൊറന്റോ- കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ചുമരില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്നും കാനഡ അധികൃതരോട് ഇന്ത്യാ സര്‍ക്കാര്‍
മിസിസാഗയിലെ രാമക്ഷേത്രത്തിന്റെ പിന്‍വശത്തെ ചുമരിലാണ് ഇന്ത്യാ വിരുദ്ധവും ഖലിസ്ഥാന്‍ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ പെയ്ന്റ് ഉപയോഗിച്ച് എഴുതിയ നിലയില്‍ കണ്ടെത്തിയത്. നരേന്ദ്ര മോഡിയെ ഭീകരവാദിയായി പ്രഖ്യാപിക്കുക (ബി ബി സി), ഹിന്ദുസ്ഥാന്‍ മൂര്‍ദ്ദാബാദ്, ഭിന്ദ്രന്‍വാല രക്തസാക്ഷി എന്നിങ്ങനെയാണ് ക്ഷേത്രച്ചുമരില്‍ പ്രത്യക്ഷപ്പെട്ട എഴുത്ത്.
കഴിഞ്ഞ എട്ട് മാസത്തിനിടെ നാലാമത്തെ സംഭവമാണിത്. എന്നാല്‍ കാനഡയില്‍ വിദ്വേഷത്തിന് സ്ഥാനമില്ലെന്നും പോലീസ് അന്വേഷിക്കുകയാണെന്നും ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ക്ഷേത്രത്തില്‍ മോഷണശ്രമവും പരാജയപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ അലാറം അടിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസത്തിന് ശേഷം, ബ്രാംപ്ടണിലെ ഭാരത് മാതാ മന്ദിറിലും അതിക്രമം നടന്നിരുന്നു.
നേരത്തെ ബ്രാംപ്ടണിലെ ഗൗരി ശങ്കര്‍ മന്ദിറിലും സമാന രീതിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം എഴുതിയിരുന്നു. 2022 ജൂലൈ മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് പ്രകാരം കാനഡയില്‍ നാല് തവണ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സെപ്തംബറില്‍ സ്വാമി നാരായണ മന്ദിര്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂലൈയില്‍ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.






