നീസ് - ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ നീസ് ക്ലബ്ബ് വിചിത്ര പരാതിയുമായി കോടതിയെ സമീപിച്ചു. അവരുടെ സ്റ്റേഡിയമായ അലിയാന്‍സ് റിവേറ സ്റ്റേഡിയത്തില്‍ അശ്ലീല ചിത്രം ഷൂട്ട് ചെയ്തത് ടീമിന്റെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചുവെന്നാണ് പരാതി. ബ്രിട്ടിഷ് കോടീശ്വരന്‍ ജിം റാറ്റ്ക്ലിഫിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് നീസ്
ജനുവരി 29 ന് സ്റ്റേഡിയത്തിലെ ശുചിമുറിയില്‍ വെച്ച് അശ്ലീല ചിത്രം ഷൂട്ട് ചെയ്തുവെന്നാണ് പരാതി. ലില്ലും നീസും തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിലായിരുന്നു ഇത്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീ മത്സരം സ്റ്റേഡിയത്തില്‍ നടക്കുന്ന കാര്യം വിവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.






