Sorry, you need to enable JavaScript to visit this website.

VIDEO കൗ ഹഗ് ഡേ ഒഴിവാക്കിയത് അവള്‍ക്ക് ഇഷ്ടമായിട്ടില്ല, വീഡിയോ കണ്ടു നോക്കൂ

ന്യൂദല്‍ഹി- റോഡരികില്‍ സംസാരിച്ചുനിന്നയാളെ പശു ചവിട്ടി വീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യാതൊരു പ്രകോപനുവുമില്ലാതെയാണ് മോട്ടോര്‍ സൈക്കിളിനു സമീപം രണ്ടു പേരുമായി സംസാരിച്ചു നിന്നയാളെ പശു ആക്രമിച്ചത്. പിറകിലെത്തി മണപ്പിച്ച ശേഷം ആശ്ലേഷിക്കുകയാണോ എന്നു തോന്നിപ്പിച്ചാണ് ഇയാളെ നിലത്തുവീഴ്ത്തിയത്.
എന്തായിരിക്കും പശുവിനെ പ്രകോപിപ്പിച്ചതെന്ന ചോദ്യവുമായാണ് ഷിറിന്‍ ഖാന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ ആശ്ലേഷിക്കണമെന്ന ആഹ്വാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതാണോ കാരണമെന്ന് ചിലര്‍ ചോദിക്കുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ കെട്ടിപ്പിടിക്കണമെന്ന ആഹ്വാനം വ്യാപക വിമര്‍ശത്തെ തുടര്‍ന്നാണ് കേന്ദ്ര മൃഗ ക്ഷേമ വകുപ്പ് പിന്‍വലിച്ചത്.
വിശ്വാസികള്‍ നിലത്ത് കിടന്നും പശുവിന്റെ ചവിട്ടു കൊള്ളണമെന്ന ആചാരം പോലും സംഘ്പരിവാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മധ്യ പ്രദേശിലെ ഉജ്ജൈനിയിലാണ് എല്ലാ വര്‍ഷം ദീപാവലിക്ക് ശേഷം നടക്കുന്ന ഈ ആചാരം. ഭക്തര്‍ നിലത്ത് കമഴ്ന്ന് കിടക്കുകയും അവരുടെ പുറത്തുകൂടി പശുക്കളെ ഓടാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ആചാരം. ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഇവിടെ ഇത്തരമൊരു ആചാരം പിന്തുടരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നത്.
മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെപ്പോലെ പോഷിപ്പിക്കുന്ന സ്വഭാവമുള്ളതിനാലാണ് പശു കാമധേനു എന്നും ഗോമാത എന്നും അറിയപ്പെടുന്നതെന്നും  മൃഗക്ഷേമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

 

 

Latest News