Sorry, you need to enable JavaScript to visit this website.

VIDEO എയര്‍പോര്‍ട്ടില്‍ തീ വില; വീഡിയോ കാണൂ, നിങ്ങൾക്കും ഇത് മാതൃകയാക്കാം

ന്യൂദല്‍ഹി- വിമാനത്താവളങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെ അമിത വിലക്കെതിരായ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ട്വിറ്റര്‍ ഉപയോക്താവ് മധൂര്‍ സിംഗാണ് അമിത വിലയ്ക്ക് വില്‍ക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്.
എയര്‍പോര്‍ട്ടിലെ ബോര്‍ഡിംഗ് ഏരിയയില്‍ അമ്മയ്‌ക്കൊപ്പം ഇരുന്ന് വീട്ടില്‍ ഉണ്ടാക്കിയ പൊറോട്ട കഴിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഇടത്തരക്കാര്‍ക്കും  വിമാന യാത്ര എളുപ്പമായിട്ടുണ്ട്. എന്നാല്‍ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള വെള്ളക്കുപ്പിയും വാങ്ങാനുള്ള സമ്മര്‍ദ്ദം ഇപ്പോഴും തുടരുകയാണ്. ഗോവയിലേക്കുള്ള യാത്രയ്ക്കായാണ്  അമ്മ ആലു പൊറോട്ട പായ്ക്ക് ചെയ്തത്. എയര്‍പോര്‍ട്ടില്‍  അച്ചാറിനൊപ്പം ഞങ്ങളതു കഴിച്ചു- അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.  
ചില ആളുകള്‍ ഞങ്ങളെ വിചിത്രമായി നോക്കിയിരുന്നു. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ല. നിങ്ങളുടെ പോക്കറ്റ് അനുവദിക്കുന്നത്ര ചെലവഴിക്കുക. എന്തും കഴിക്കൂക.  നിങ്ങള്‍ക്ക് ഇഷ്ടമുള്ള രുചി ആസ്വദിക്കുക.  സമൂഹം എന്താണ് ചിന്തിക്കുന്നതെന്ന് നോക്കേണ്ടില്ല.  നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശൈലിയില്‍ ജീവിക്കുക- അദ്ദേഹം പറഞ്ഞു.
എല്ലാ വിമാന യാത്രക്കാരുടേയും ആശങ്ക പങ്കുവെക്കുന്ന ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റി. എല്ലാം തുറന്നു പറഞ്ഞ യാത്രക്കാരനെ  ആളുകള്‍ പിന്തുണച്ചു.
നിങ്ങള്‍ പറഞ്ഞത് ശരിയാണെന്നും ഇനി മുതല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഒന്നും വാങ്ങില്ലെന്നും വീട്ടില്‍നിന്നു തന്നെ കൊണ്ടു പോകുമെന്നും പലരും പറഞ്ഞു.
ആളുകള്‍ എന്തു കരുതുമെന്ന് ചിന്തിക്കാതെയും സ്റ്റാറ്റസ് വിഷയമാക്കാതെയും വീട്ടില്‍നിന്ന് പാക്ക് ചെയ്തു ഭക്ഷണം കൊണ്ടുപോകാറുള്ള കാര്യവും ട്വിറ്റര്‍ ഉപയോക്താക്കള്‍ പങ്കുവെച്ചു.

 

Latest News