ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ചായ വില്‍ക്കുന്ന പതിമൂന്നുകാരന്‍

സരയേവോ- തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ ചായ വില്‍ക്കുന്ന പതിമൂന്നുകാരന്‍. ബോസ്‌നിയയിലാണ് ബെഞ്ചമിന്‍ മെഹ്‌നോവിച്ച് എന്ന ബാലന്‍ അര യൂറോക്ക് ചായ വില്‍ക്കുന്നത്. ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോയില്‍ താല്‍ക്കാലിക സ്റ്റാള്‍ തുറന്ന് ഇതുവരെ 100 യൂറോ (107 ഡോളര്‍) ഉണ്ടാക്കിയെന്ന് മെഹ് നോവിച്ച് അനഡോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തുര്‍ക്കിയിലേക്കും സിറിയയിലേക്കും ടൂത്ത് ബ്രഷുകളും ടിഷ്യൂകളും നാപ്കിനുകളും മറ്റുമാണ് പതിമൂന്നുകാരന്‍ വാങ്ങി അയക്കുന്നത്. നല്ല തണുപ്പിലും ദിവസം നാല് മണിക്കൂറാണ് ചായ വില്‍ക്കാന്‍ ചെലവഴിക്കുന്നത്.
ഈ മാസം ആറിന് തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ 41,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70 ലക്ഷത്തിലേറെ കുട്ടികളെ ഭൂകമ്പം ബാധിച്ചതായാണ് യു.എന്നിന്റെ കണക്ക്.

 

Latest News