Sorry, you need to enable JavaScript to visit this website.

ഒന്നാം പിണറായി സർക്കാറിന്റെ മാസ്റ്റർ ബ്രെയിൻ; ശിവശങ്കറിന്റെ മൂന്നാമത് അറസ്റ്റ്, ഇന്ന് കോടതിയിൽ ഹാജറാക്കും

കൊച്ചി - ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും ഇത്. 
 ഇന്നലെ രാത്രിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സർക്കാറിന്റെ എല്ലാമെല്ലാമായിരുന്ന ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെയുള്ള അറസ്റ്റ്. വടക്കാഞ്ചേരി ഫഌറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സ്വർണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്‌ന സുരേഷിന്റെ നിർണായക മൊഴിയാണ് ശിവശങ്കറിന് കുരുക്കു തീർത്തത്. തുടർച്ചയായി മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെ രാത്രി 11.45ഓടെയായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 യു.എ.ഇയുടെ സഹായത്തോടെ നിർധനർക്കായി വടക്കാഞ്ചേരിയിൽ ഫഌറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് കിട്ടാൻ കോഴ വാങ്ങി എന്നതാണ് കേസ്. കരാർ ലഭിക്കാൻ, 4 കോടി 48 ലക്ഷം രൂപ കോഴയായി നൽകിയെന്ന് യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റേയും സ്വപ്‌ന സുരേഷിന്റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നൽകിയതും ശിവശങ്കറിന് തിരിച്ചടിയായി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും ശിവശങ്കർ സഹകരിച്ചില്ലെന്നാണ് ഇ.ഡി പറയുന്നത്. ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ കെട്ടുകഥയാണെന്നും വാദിച്ചു. എന്നാൽ ശിവശങ്കറിനെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇ.ഡി പറയുന്നത്
 ഇക്കഴിഞ്ഞ ജനുവരി 31-നാണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിച്ചത്.
പിണറായി സർക്കാരിലെ പരമോന്നത പദവിയിൽ നിന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതിപ്പട്ടിയിൽ വരെ എത്തി വിവാദച്ചുഴികളിൽ നിറഞ്ഞുനിന്ന ശിവശങ്കർ കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് സർവ്വീസിൽനിന്ന് പടിയിറങ്ങിയത്. സർക്കാറിന്റെ എല്ലാ വകുപ്പുകളും അടക്കി വാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത പദവിയിൽനിന്ന് സർക്കാറിനെ കടുത്ത പ്രതിരോധത്തിലാക്കിയാണ് ശിവശങ്കറിന്റെ പല നടപടികളുമുണ്ടായത്. സ്പ്രിംഗഌ മുതൽ വടക്കാഞ്ചേരിയിലെ ഫഌറ്റ് വിവാദം വരേയുള്ള നീണ്ട വിവാദക്കുരുക്കുകളിലെല്ലാം പ്രതിപക്ഷത്തെ പൂർണമായും അവിശ്വസിച്ച്, ശിവശങ്കറിനെ തലയിലേറ്റിയായാരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര. 98 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തുവന്നപ്പോഴും സർക്കാർ ഭേദപ്പെട്ട പരിഗണനയോടെയാണ് ശിവശങ്കറിനെ എഴുന്നള്ളിച്ചിരുന്നത്.

Latest News