കാണാതായ യൂറോപ്യന്‍ യുവാവ് മലയില്‍നിന്ന് വീണുമരിച്ച നിലയില്‍

ദുബായ് -  ശനിയാഴ്ച കാണാതായ യൂറോപ്യന്‍ പൗരനായ യുവാവിന്റെ മൃതദേഹം മലയില്‍നിന്ന് വീണുമരിച്ച നിലയില്‍  അധികൃതര്‍ കണ്ടെത്തി. റാസല്‍ഖൈമയും ദുബായ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റാസല്‍ഖൈമയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച  വൈകുന്നേരം ഇദ്ദേഹത്തെ കാണാതായതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് റാസല്‍ഖൈമ പോലീസ് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മലയുടെ അടിത്തട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു.
മരിച്ചയാളുടെ കുടുംബവും സുഹൃത്തുക്കളും പ്രദേശത്തെ മറ്റ് ഹൈക്കിംഗ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. സോളോ ട്രിപ് പോയ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉണ്ടായിരുന്നു.

 

Latest News