Sorry, you need to enable JavaScript to visit this website.

വനപുഷ്പം ചൂടിയ അല്‍ ഉല; മരുഭൂസൗന്ദര്യത്തിന് നിറച്ചാര്‍ത്ത്

അല്‍ഉല- മരുഭൂമിയിലെ നിറസന്ധ്യകളെ വനപുഷ്പം ചൂടിച്ച പ്രകൃതി, അല്‍ ഉലയിലെ സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് ആനന്ദം പകരുന്നു. പഴക്കമുള്ള പര്‍വതങ്ങളും സമതലങ്ങളും താഴ്‌വരകളും പൈതൃക കേന്ദ്രങ്ങളും സംഗമിക്കുന്ന വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങള്‍ക്ക് സൗന്ദര്യത്തിന്റെ നിറങ്ങള്‍ നല്‍കുന്ന നിരവധി കാട്ടുപൂക്കളാണ് ഈ ദിവസങ്ങളില്‍ അല്‍ഉല ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ വിരിയുന്നത്.
ഈ വര്‍ഷത്തെ മഴയുടെ തീവ്രതയാണ് വിത്തുകള്‍ക്ക് പ്രചോദനമായത്. ശോഭയുള്ള നിറങ്ങളും സുഗന്ധമുള്ള പുഷ്പങ്ങളുമായി ചെറുചെടികള്‍ ശൈത്യകാലത്തും വസന്തകാലത്തും ഇവിടെ സമൃദ്ധമാണ്.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രത്യേക സേന പാരിസ്ഥിതിക ജീവിതത്തെ മൊത്തത്തില്‍ പരിപാലിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ജാഗ്രത പാലിക്കുന്നുണ്ട്. വന്യജീവികളെയും വനങ്ങളെയും ജൈവ വൈവിധ്യത്തേയും സംരക്ഷിക്കുന്നതിന് നിരവധി നടപടികളാണ് അവര്‍ പിന്തുടരുന്നത്. മരം മുറിക്കല്‍ തടയുന്നതിലും സേന പങ്ക് വഹിക്കുന്നു. പിക്‌നിക് സൈറ്റുകളില്‍ മാലിന്യം വലിച്ചെറിയല്‍, മണ്ണ് ഇളക്കിമാറ്റല്‍ തുടങ്ങിയവയും പരിസ്ഥിതി സേന നിരീക്ഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ധാരാളം ടൂറിസ്റ്റുകളെയാണ് അല്‍ ഉല പ്രവിശ്യ സ്വീകരിക്കുന്നത്.
റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലക്ക് ഊര്‍ജസ്വലവും സുസ്ഥിരവുമായ പദ്ധതികളുമുണ്ട്. സാംസ്‌കാരികവും സാമ്പത്തികവും കാര്‍ഷികപരവും പൈതൃകവുമായ വികസനം കണക്കിലെടുത്തുള്ള വിവിധ സംരംഭങ്ങള്‍ അവര്‍ ആരംഭിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. വൃക്ഷത്തൈ നടീല്‍ പദ്ധതികളും പ്രകൃതിദത്ത റിസര്‍വുകളില്‍ ചെടി വളര്‍ത്തലും, പരിസ്ഥിതിക്ക് അനുയോജ്യമായ പ്രാദേശിക സസ്യജാലങ്ങളെ വളര്‍ത്താന്‍ ഗവര്‍ണറേറ്റിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കലും ഇതിന്റെ ഭാഗമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News